Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K Surendran

ഹൈ​ക്ക​മാ​ൻ​ഡൊ​ക്കെ വെ​റും ലോ ​ക​മാ​ൻ​ഡ്; മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ൽ പ​രി​ഹാ​സ​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ യു​ഡി​എ​ഫി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി തു​ട​രു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഹൈ​ക്ക​മാ​ൻ​ഡൊ​ക്കെ വെ​റും ലോ ​ക​മാ​ൻ​ഡ് ആ​ണെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പ്ര​ഹ​സ​ന​മാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ ബ​ഹു​മാ​ന്യ​നാ​യ പാ​ണ​ക്കാ​ട് ത​ങ്ങ​ള​ദ്ദേ​ഹം തീ​രു​മാ​നി​ക്കു​മെ​ന്നും ബി​ജെ​പി നേ​താ​വ് കു​റി​ച്ചു. ഇ​നി​യ​ങ്ങോ​ട്ട് അ​ഞ്ചു​വ​ർ​ഷ​വും ഇ​തു ത​ന്നെ ഗ​തി​യെ​ന്നും കാ​ത്തി​രു​ന്നു കാ​ണാ​മെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

ഹൈ​ക്ക​മാ​ൻ​ഡൊ​ക്കെ വെ​റും ലോ ​ക​മാ​ൻ​ഡ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പ്ര​ഹ​സ​നം. മു​ഖ്യ​മ​ന്ത്രി​യെ ബ​ഹു​മാ​ന്യ​നാ​യ പാ​ണ​ക്കാ​ട് ത​ങ്ങ​ള​ദ്ദേ​ഹം തീ​രു​മാ​നി​ക്കും. ഇ​നി​യ​ങ്ങോ​ട്ട് അ​ഞ്ചു​വ​ർ​ഷ​വും ഇ​തു ത​ന്നെ ഗ​തി. കാ​ത്തി​രു​ന്നു കാ​ണാം...

Kerala

സ​മു​ദാ​യ​ങ്ങ​ളു​ടെ കു​ത്ത​ക സം​ഘ​ടന​ക​ൾ​ക്കല്ല; ജ​ന​ങ്ങ​ൾ​ക്കു ചി​ന്തി​ച്ച് വോ​ട്ട് ചെ​യ്യാ​ന​റി​യാം: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഈ​ഴ​വ, നാ​യ​ർ സ​മു​ദാ​യ​ങ്ങ​ളു​ടെ കു​ത്ത​ക ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സം​ഘ​ട​ന​ക​ൾ​ക്ക​ല്ലെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​തി​ന​പ്പു​റം ചി​ന്തി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ മു​ന്ന​ണി​ക​ൾ​ക്ക് അ​ങ്ക​ലാ​പ്പാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ന്ദു വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ലു​ണ്ടാ​ക്കി രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യാ​മെ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ മോ​ഹം ന​ട​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു. ര​ണ്ട് ഹി​ന്ദു വോ​ട്ട് കി​ട്ടാ​നാ​ണ് സ​ജി ചെ​റി​യാ​ന്‍റെ പ​രി​ശ്ര​മം. എ​ന്നാ​ൽ "അ​ത് ന​ട​പ്പി​ല്ല മോ​നേ സ​ജി ചെ​റി​യാ​നേ' എ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ സ​ജി ചെ​റി​യാ​ൻ വി​ജ​യി​ക്കു​ന്ന​ത് പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ വോ​ട്ട് വാ​ങ്ങി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സ​മു​ദാ​യ​ങ്ങ​ളു​ടെ പേ​രി​ൽ വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന രീ​തി​ക്ക് അ​ന്ത്യം കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ദ​യ​വാ​യി ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത് ; സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ത​ള്ളി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​ട്ടി​യൂ​ർ​ക്കാ​വ് തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. പു​റ​ത്തു​വ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ സു​രേ​ന്ദ്ര​ൻ ത​ള്ളി​യി​ട്ടു​ണ്ട്.

ഒ​രു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ആ​രോ​ടും ഈ ​നി​മി​ഷം വ​രെ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു. ഒ​രു​പാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ തോ​റ്റി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്ന പോ​സ്റ്റി​ൽ മ​ത്സ​രി​ച്ച​തെ​ല്ലാം പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ കു​റി​ച്ചു.

ദ​യ​വാ​യി ത​ന്‍റെ പേ​ര് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

Kerala

പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ മാ​ത്രം മ​ണ്ഡ​ലം; സു​രേ​ന്ദ്ര​ൻ മ​ത്സ​ര​ത്തി​നെ​ത്തി​യാ​ൽ അ​തേ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​രി​ച്ചു​പോ​കാം: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. സു​രേ​ന്ദ്ര​ൻ ഇ​നി ആ​കെ മ​ത്സ​രി​ക്കാ​നു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്. സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്കാ​ൻ പാ​ല​ക്കാ​ട് എ​ത്തു​ക​യാ​ണെ​ങ്കി​ൽ വ​രു​ന്ന അ​തേ ഹെ​ലി​കൊ​പ്റ്റ​റി​ൽ ത​ന്നെ തി​രി​ച്ചു​പൊ​കാ​മെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ മാ​ത്രം മ​ണ്ഡ​ല​മാ​ണെ​ന്നും സ​ന്ദീ​പ് അ​വ​കാ​ശ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ബി​ജെ​പി​യു​ടെ വ​ള​ര്‍​ച്ച വ​ള​രെ ദു​ര്‍​ബ​ല​മാ​ണെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ഫാ​മി​ലി​യു​ടെ കൈ​യി​ലാ​ണ് പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യെ​ന്നും അ​തു​കൊ​ണ്ട് വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ​ണ്ടി​ന് വേ​ണ്ടി​യാ​ണ് പാ​ല​ക്കാ​ടി​നെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ല​ക്കാ​ട് സീ​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച സ​ന്ദീ​പ് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ
എ​വി​ടെ​യും മ​ത്സ​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധി​ക്കി​ല്ലെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന നി​ര​വ​ധി നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ഉ​ള്ള​ത് ദൗ​ർ​ബ​ല്യ​മ​ല്ല നേ​ട്ട​മാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ: ​സി​പി​ഐ എ​തി​ർ​പ്പ് വെ​റും ത​ട്ടി​പ്പെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

 പ​ത്ത​നം​തി​ട്ട: പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​പി​ഐ എ​തി​ർ​പ്പ് വെ​റും ത​ട്ടി​പ്പെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ബി​നോ​യ് വി​ശ്വം എ​ല്ലാ കാ​ര്യ​ത്തി​ലും ആ​ദ്യം എ​തി​ർ​ക്കും. പി​ന്നീ​ട് എ​കെ​ജി സെ​ന്‍റ​റി​ൽ വി​ളി​ച്ച് പി​ണ​റാ​യി ക​ണ്ണു​രു​ട്ടു​മ്പോ​ൾ എ​തി​ർ​പ്പ് അ​വ​സാ​നി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

സി​പി​ഐ​ക്ക് നാ​ട്ടി​ൽ ഇ​പ്പോ​ൾ പ്ര​സ​ക്തി​യി​ല്ല. വെ​ളി​യം ഭാ​ർ​ഗ​വ​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ കാ​ല​ത്ത് ന​ല്ല നേ​താ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ​ദ്ധ​തി​യി​ൽ ഒ​പ്പി​ടാ​നു​ള്ള പൊ​തു​വി​ദ്യ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ സി​പി​ഐ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​ട​ക്കം പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷ​മാ​യി മു​ട​ങ്ങി​കി​ട​ക്കു​ന്ന 1500 കോ​ടി​യോ​ളം രൂ​പ വാ​ങ്ങി​ച്ചെ​ടു​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ സി​പി​ഐ നേ​താ​ക്ക​ൾ രം​ഗ​ത്ത് എ​ത്തി. നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ അ​വി​ശ്വ​സി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത് മ​ല​ക​യ​റ്റി. ബീ​ഫും പൊ​റോ​ട്ട​യും വാ​ങ്ങി​ക്കൊ​ടു​ത്തോ എ​ന്ന് അ​റി​യി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up